ആയഞ്ചേരി: കുറ്റ്യാടി നിയോജകമണ്ഡലത്തിലെ ആയഞ്ചേരി, വേളം പഞ്ചായത്തുകളില്‍ പാടശേഖരങ്ങളുടെ അടിസ്ഥാന
സൗകര്യ വികസനത്തിന് രണ്ട് കോടിയുടെ പദ്ധതി. അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനും അതുവഴി കാര്ഷികോല്പാദനം വര്‍ധിപ്പിക്കുന്നതിനും ഉതകുന്ന പ്രവൃത്തിക്കാണ് സൂക്ഷ്മ നീര്‍ത്തട വികസനം എന്ന പദ്ധതിയില്‍ രണ്ടുകോടി രൂപയുടെ പ്രവൃത്തി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.
തുലാറ്റുനട പാലം മുതല്‍ തെക്കേ തറമ്മല്‍ ഭാഗം വരെയുള്ള തോടിന്റെ ആഴവും വീതിയും കൂട്ടി ഇരുവശവും കരിങ്കല്‍ കെട്ടി സംരക്ഷിക്കുന്നതിനും ഡൈവേര്ഷന് ചാനല്‍ നിര്‍മിക്കുന്നതിനുമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഈ പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ ഏകദേശം 50 ഹെക്ടര്‍ തരിശുഭൂമിയില്‍ നെല്‍കൃഷി നടത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.
മണ്ണ് പര്യവേഷണ-സംരക്ഷണ വകുപ്പ് വഴി നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ അവലോകനയോഗം തുലാറ്റുനട പാടശേഖരത്തിനടുത്തു നടന്നു. ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ ഹമീദ്, വേളം ഗ്രാമപഞ്ചായത്ത് വൈസ്
പ്രസിഡന്റ് കെ.സി.ബാബു, മണ്ണ് പര്യവേഷണ-സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍, പ്രവൃത്തി ഏറ്റെടുത്ത കരാറുകാരന്, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.