പൂര്‍ത്തിയായതായി സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആറു മാസം നീണ്ടു നില്ക്കുന്ന ആഘോഷത്തിന്റെയും ആധുനിക രീതിയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച കെട്ടിടത്തിന്റെയും ഉദ്ഘാടനം ഈ മാസം ഏഴിന് വൈകീട്ട് മൂന്നു മണിക്ക് ഫിഷറീസ്-സാംസ്കാരിക മന്ത്രി സജി ചെറിയാന് നിര്‍വഹിക്കും. കെ.കെ.രമ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ഗിരിജ, ഒഞ്ചിയം പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീജിത്ത്, ജില്ലാ പഞ്ചായത്ത് അംഗം എന്‍ എം വിമല അടക്കമുള്ളവര്‍ പങ്കെടുക്കും.
ആഘോഷ പരിപാടിയുടെ പ്രചരണാര്‍ഥം ബുധനാഴ്ച വൈകീട്ട് നാലു മണിക്ക് വെള്ളികുളങ്ങര ടൗണ്‍ കേന്ദ്രീകരിച്ച് വിളംബര ഘോഷയാത്ര നടക്കും. ശതാബ്ദി ആഘോഷത്തിന്റ ഭാഗമായി ശാസ്ത്ര കൗതുകം, ഇംഗ്ലീഷ് ഫെസ്റ്റ്, അംഗന് വാടി കലോത്സവം, നാടക ക്യാമ്പ്, ഗണിതം മധുരം, കുരുത്തോല കളരി, അമ്മയ്ക്കൊപ്പം, വിദ്യാഭ്യാസ സെമിനാര്‍, മെഗാ ക്വിസ്, കായികമേള, പൂര്‍വ വിദ്യാര്‍ഥി-അധ്യാപക മഹാ സമ്മേളനം, സുവനീര്‍ പ്രകാശനം, സമാപന സദസ് എന്നിവ വിവിധ ദിവസങ്ങളിലായി നടക്കും.
വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്മാന് ജൗഹര്‍ വെളളികുളങ്ങര, ജനറല്‍ കണ്‍വീനര്‍ കെ പി ഉഷ, പ്രോഗ്രാം കമ്മിറ്റി ചെയര്മാന് കെ അശോകന്, കോ-ഓര്‍ഡിനേറ്റര്‍ വി പി സുരേന്ദ്രന്, പി ടി എ പ്രസിഡന്റ് ബാബു പൂളക്കൂല്‍, ബാലകൃഷ്ണന് വെള്ളികുളങ്ങര, കെ പ്രബീഷ് എന്നിവര്‍ പങ്കെടുത്തു.