Tuesday, May 13, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

വളപട്ടണം കവര്‍ച്ച കേസ്: പോലീസിന്റെ മിടുക്കില്‍ പ്രതി വലയില്‍

December 2, 2024
in കേരളം
A A
Share on FacebookShare on Twitter

കണ്ണൂര്‍: കേരളത്തെ ഞെട്ടിച്ച വളപട്ടണം മോഷണക്കേസില്‍ കൃത്യം നടന്ന് പന്ത്രണ്ടാം ദിവസമാണ് പ്രതിയെ പോലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ 20ാം തീയതിയാണ് മോഷണം നടക്കുന്നത്. പക്ഷേ മോഷണവിവരം പുറത്തറിഞ്ഞത് നാല് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു. അതുകൊണ്ടുതന്നെ തെളിവുകള്‍ കണ്ടെത്തുന്നത് പോലീസിന് അല്‍പം വെല്ലുവിളി ഉയര്‍ത്തി
മോഷണം നടന്ന വീടിന്റെ തൊട്ടടുത്ത് തന്നെയാണ് ലിജീഷ് താമസിക്കുന്നത്. ലിജീഷ് അടക്കം 215 പേരെ കേസുമായി ബന്ധപ്പെട്ട് പോലീസ് ആദ്യഘട്ടത്തില്‍ ചോദ്യം ചെയ്തു. കോഴിക്കോട് മുതല്‍ ബംഗളൂരു വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍, സമാനമായ രീതിയില്‍ ഭവനഭേദനം നടന്ന പഴയ 63 കേസുകള്‍ എന്നിവയെല്ലാം അന്വേഷണസംഘം പരിശോധിച്ചു. ഒടുവിലാണ് പ്രതി പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങള്‍ ലഭ്യമായത്. പിന്നീട് ഇത് കേന്ദ്രീകരിച്ചായിരുന്നു കൂടുതല്‍ അന്വേഷണം. രണ്ടുതവണയാണ് ലിജീഷ് അയല്‍പക്കത്തെ അരി വ്യാപാരിയുടെ വീട്ടില്‍ മോഷണത്തിന് കയറിയത്. രണ്ടും ഒരേ സമയങ്ങളില്‍. വീടിനെ കുറിച്ച് നന്നായി അറിയാവുന്ന, വീട്ടില്‍ ആള്‍ ഉടനൊന്നും വരില്ലെന്ന് കൃത്യമായി ബോധ്യമുള്ള ആളാണ് മോഷണത്തിന് പിന്നിലെന്ന് ഇതോടെ പോലീസിന് മനസിലായി. അങ്ങനെയാണ് ലീജിഷിന്റെ നീക്കങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. സിസിടിവിയില്‍ ലിജീഷിന്റെ ദൃശ്യങ്ങള്‍ അവ്യക്തമായിരുന്നു. ഇയാളുടെ ശരീരഭാഷ മനസിലാക്കുന്നതിനായി നാട്ടിലെ പലര്‍ക്കും ദൃശ്യങ്ങള്‍ അന്വേഷണ സംഘം കൈമാറി. അങ്ങനെയാണ് ഈ രൂപത്തിന് ലിജീഷുമായി സാദൃശ്യങ്ങളുണ്ടെന്ന് ചിലര്‍ വിവരം നല്‍കുന്നത്. മറ്റൊരു സുപ്രധാന തെളിവ്, കൃത്യം നടത്തിയ സമയത്ത് ലിജീഷ് ധരിച്ച ടീഷര്‍ട്ട് ആയിരുന്നു. ഇതേ ടീഷര്‍ട്ട് നേരത്തെ കണ്ടിട്ടുള്ളവര്‍ അത് സംബന്ധിച്ചും വിവരം കൈമാറി.
കാര്യങ്ങള്‍ ഏറെക്കുറെ വ്യക്തമായതോടെ വീട്ടിലെത്തി ലിജീഷിനെ പോലീസ് തന്ത്രപരമായി കൂട്ടികൊണ്ടുവരികയായിരുന്നു. ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടത്തിലൊന്നും പ്രതി പോലീസിനോട് സഹകരിച്ചില്ല. ഒടുവില്‍ വീടിന്റെ പറമ്പിനോട് ചേര്‍ന്ന് ഇയാള്‍ കത്തിച്ച ടീഷര്‍ട്ടിന്റെയും ഗ്ലൗസിന്റെയും ഭാഗങ്ങള്‍ കൊണ്ടുവന്നു കാണിച്ചു. ഫിംഗര്‍ പ്രിന്റും ഒത്തുവന്നതോടെ കള്ളന്‍ കുടുങ്ങുകയായിരുന്നു.
മോഷണം നടത്തിയ സ്വര്‍ണവും പണവും കിടപ്പു മുറിയില്‍ പ്രത്യേകം പണികഴിപ്പിച്ച അറയിലാണ് ലിജീഷ് ഒളിപ്പിച്ചത്. ഗള്‍ഫിലായിരുന്ന ലിജീഷ് നാട്ടിലെത്തി വെല്‍ഡിംഗ് വര്‍ക്കുകള്‍ ചെയ്തുവരികയായിരുന്നു. പിന്നീടാണ് മോഷണത്തിലേക്ക് ഇയാള്‍ തിരിഞ്ഞതെന്ന് പോലീസ് അറിയിച്ചു.

RECOMMENDED NEWS

ചോറോട് തെക്കേ തെയ്യത്താം തെങ്ങില്‍ ബിബിന്‍ രാജ് അന്തരിച്ചു

ചോറോട് തെക്കേ തെയ്യത്താം തെങ്ങില്‍ ബിബിന്‍ രാജ് അന്തരിച്ചു

3 months ago

നടക്കുതാഴ പുതുക്കുടി മീത്തല്‍ കുന്നുമ്മല്‍ കുമാരന്‍ അന്തരിച്ചു

6 months ago
ആരോഗ്യ ഉപകേന്ദ്രം അനുവദിക്കണം: സിപിഐ

ആരോഗ്യ ഉപകേന്ദ്രം അനുവദിക്കണം: സിപിഐ

3 months ago
വരുന്നുണ്ട് മെസിയും കൂട്ടരും; ചെലവ് 100 കോടിയിലേറെ

മെസി കേരള മണ്ണില്‍ പന്തുതട്ടും; സ്ഥിരീകരിച്ച് കായിക മന്ത്രി

6 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

BROWSE BY TOPICS

breaking BREAKING NEWS

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal