വടകര: കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ പ്രഥമ സംസ്ഥാനസമ്മേളനത്തിൻ്റെ ഭാഗമായി നാലാം തിയ്യതി ബുധനാഴ്ച
വടകരയിൽ പ്രഭാഷണം നടക്കും. സമ്പദ് വ്യവസ്ഥയിൽ സഹകരണ മേഖലയുടെ പങ്ക് എന്നതാണ് വിഷയം. വൈകുന്നേരം അഞ്ചിന് നടക്കുന്ന പരിപാടിയിൽ മുൻമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പ്രഭാഷണം നടത്തുമെന്നു സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സുശക്തമായ സഹകരണശൃംഖലയാണ് കേരളത്തിലേതെന്നും എന്നാൽ ഈ മേഖലയെ തകർക്കാനുള്ള ബോധപൂർവ്വ ശ്രമമാണ് വിവിധ കോണുകളിൽനിന്നു നടക്കുന്നതെന്നും സംഘാടകർ പറഞ്ഞു. ക്രെഡിറ്റ് സൊസൈറ്റികള്ക്കെതിരെയാണ് സംഘടനയെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ ബോധവത്കരണം വേണ്ടതുണ്ടെന്നും ചോദ്യത്തിനു മറുപടിയായി ഇവര്‍ പറഞ്ഞു.

ഡിസംബർ 13,14,15 തിയ്യതികളിൽ കോഴിക്കോടാണ് സംസ്ഥാന സമ്മേളനം. വാർത്താ സമ്മേളനത്തിൽ സംഘാടകസമിതി
കൺവീനർ എൻ.എ. ദീപേഷ്, വി.ടി.സദാനന്ദൻ, സന്തോഷ് ബാബു ഒ, രമേശൻ ഒ എന്നിവർ പങ്കെടുത്തു.
