കൊയിലാണ്ടി: സ്വകാര്യ ബസ് ഓട്ടോയിലിടിച്ച് ഓട്ടോഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍
ബസ് തടഞ്ഞു. ഇന്നു രാവിലെ 9.30 ഓടെ താലൂക്ക് ആശുപത്രിക്ക് മുന്‍വശത്താണ് അപകടം. കോഴിക്കോട് നിന്ന് തലശ്ശേരിയിലേക്ക് പോകുന്ന കെഎല്‍ 10 എ 4574 നമ്പര്‍ ബസാണ് കെഎല്‍ 56 എല്‍ 6618 നമ്പര്‍ ഓട്ടോയിലിടിച്ചത്. ഓട്ടോ ഡ്രൈവര്‍ രക്ഷപ്പെടുകയായിരുന്നു. ഇതിനിടയില്‍ ബസ് മുന്നോട്ടെടുത്ത് പോകാന്‍ ശ്രമിച്ച് നാട്ടുകാരുടെ രോഷത്തിനിടയാക്കി. നാട്ടുകാര്‍ ബസ്
തടഞ്ഞിട്ടു. അമിത വേഗതയില്‍ എത്തിയ ബസ് ഓവര്‍ ടേക്ക് ചെയ്യുന്നതിനിടയിലാണ് ഓട്ടോയില്‍ ഇടിച്ചത്. അപകടത്തെ തുടര്‍ന്ന് ഗതാഗത കുരുക്ക് രൂക്ഷമായി. ഒടുവില്‍ പോലീസെത്തി പടികള്‍ സ്വീകരിച്ചു. സ്വകാര്യ ബസുകളുടെ മരണപാച്ചലും ഓവര്‍ടേക്കും നിരവധി അപകടങ്ങള്‍ വരുത്തുന്നതായി വ്യാപക പരാതിയുണ്ട്.


-സുധീര്‍ കൊരയങ്ങാട്