പുറമേരി: പുറമേരിയില്‍ പാറക്കുളത്തില്‍ വീണ് പ്ലസ് വണ്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു. നടുക്കണ്ടി കനകത്ത് താഴക്കുനി സൂര്യജിത്ത്
(16) ആണ് മരിച്ചത്. പുറമേരി കടത്തനാട് രാജാസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. വീടിനു സമീപത്തെ അറാംവെള്ളി പാറക്കുളത്തില്‍ വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശശിയുടെയും മോനിഷയുടെയും മകനാണ്. സഹോദരി: തേജലക്ഷ്മി.
