വടകര: വടകര ശ്രീനാരായണ ഹയര്‍ സെക്കന്ററി സ്കൂളില്‍ നിന്ന് കലോത്സവം, സ്പോര്‍ട്സ്, ശാസ്ത്രോത്സവം എന്നിവയുടെ
ജില്ലാ മത്സരത്തില്‍ പങ്കെടുത്ത് വിജയികളായവരെയും ഉപജില്ലയില്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുത്തവരെയും അനുമോദിച്ചു. ‘ഗ്ലോറി ഗാല’ എന്ന പേരില്‍ സംഘടിപ്പിച്ച അനുമോദന സദസ് കെ.കെ.രമ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ കെ കെ ജനാര്ദ്ദനന് അധ്യക്ഷത വഹിച്ചു.
വടകര ഉപജില്ല കലോത്സവത്തില്‍ തുടര്‍ച്ചയായി 25 വര്‍ഷമായി ചാമ്പ്യന്‍ഷിപ്പ് നേടുന്ന വിദ്യാലയമാണ് ശ്രീനാരായണ. സംസ്ഥാന തല മത്സരത്തിലേക്ക് തുടര്‍ച്ചയായി 14 വര്‍ഷവും തെരഞ്ഞെടുക്കപ്പെട്ട പരിചമുട്ടിലെ വിദ്യാര്‍ഥികള്‍ക്കും ഹിന്ദി പ്രസംഗ മത്സരത്തില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയ കെ ദേവസ്നിയ, കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന വോളിബോള്‍ മത്സരത്തില്‍ പങ്കെടുത്ത് സില്‍വര്‍ മെഡല്‍ നേടിയ ബി എസ് അക്ഷര എന്നിവര്‍ക്കുമുള്ള ഉപഹാരം കെ.കെ.രമ വിതരണം ചെയ്തു.
നേട്ടങ്ങള്‍ക്ക് പിന്നില്‍ ചാലക ശക്തിയായി പ്രവര്‍ത്തിച്ച അധ്യാപകരെ ഡെപ്യൂട്ടി മാനേജര്‍ പി.എം. മണിബാബു ആദരിച്ചു. സെക്രട്ടറി സുഗുണേഷ് കുറ്റിയില്‍, പി ടി എ പ്രസിഡന്റ് രഞ്ജീവ് കുറുപ്പ്, പ്രധാന അധ്യാപിക വി.ദീപ, സ്കൂള്‍ പാര്‍ലമെന്റ് ചെയര്മാന് സിദ്ധാര്‍ഥ് എസ് കുമാര്‍,
വൈസ് ചെയര്‍ പേഴ്സണ്‍ കെ ദേവസ്നിയ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ ദിനേഷ് കരുവാന്‍കണ്ടി സ്വാഗതവും സുഷീമ
ചന്ദ്രന് നന്ദിയും പറഞ്ഞു.