വടകര: സോഷ്യലിസ്റ്റ് മുന്നേറ്റത്തിന് ഉറച്ച കാല്‍വെപ്പ് എന്ന മുദ്രാവാക്യം ഉയര്‍ത്തി ആര്‍വൈജെഡി വടകര നിയോജകമണ്ഡലം
കമ്മിറ്റി യൂത്ത് മീറ്റ് സംഘടിപ്പിച്ചു. സാംസ്കാരിക ചത്വരത്തില്‍ നടന്ന യൂത്ത് മീറ്റ് ആര്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.പ്രവീണ്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ രാഷ്ട്രീയ ഭൂമികയില്‍ സോഷ്യലിസ്റ്റ് ആശയങ്ങളുടെ പ്രസക്തി അനുദിനം വര്‍ധിച്ചുവരികയാണെന്നും രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാനും അഖണ്ഡത കാത്തുസൂക്ഷിക്കാനും സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് എന്‍ പി മഹേഷ് ബാബു അധ്യക്ഷനായി. ആര്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി മനയത്ത് ചന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. ആര്‍ജെഡി ജില്ലാ പ്രസിഡന്റ് എം.കെ.ഭാസ്കരന്, സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ.പി.ദാമോദരന്‍, ആര്‍വൈജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഭീഷ് ആദിയൂര്, കെ.രജീഷ്, ആര്‍വൈജെഡി ജില്ലാ പ്രസിഡന്റ് പി.കിരണ്‍ജിത്ത്, പി സി വിപിന്‍ലാന്‍, വിമല കളത്തില്‍, സിപി രാജന്, പി
പി രാജന്, വി കെ സന്തോഷ് കുമാര്‍, ടി പി അതുല്‍, പി പി നിഷ, കെ.പി അനൂപ്, ദിയ ബിജു, ജിതിന് കണ്ടിയില്‍, ജിതിന് ചോറോട്, കെഎം അജേഷ് കുമാര്‍, അമല്‍ദേവ് പുതുപ്പണം തുടങ്ങിയവര്‍ സംസാരിച്ചു.

