കോഴിക്കോട്: ജില്ലാജയിലില്‍ പാര്‍പിച്ച റിമാന്റ് പ്രതി ജയില്‍ ചാടി. കോഴിക്കോട് പുതിയങ്ങാടി നടുവിലകം മുഹമ്മദ് സഫാദാണ് (24) ജയില്‍ ചാടിയത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ഇയാള്‍ ജയില്‍നിന്നു രക്ഷപ്പെട്ടത്. ഇയാളെ കണ്ടുകിട്ടുന്നവരോ
പ്രതിയെ കുറിച്ച് വിവരം ലഭിക്കുന്നവരോ ഇതോടൊപ്പമുള്ള നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. 9497987178, 9497963428, 0495 2722286
