വടകര: പതിനാലു മാസത്തെ പെന്ഷന് കുടിശ്ശിക അടിയന്തിരമായി വിതരണം ചെയ്യുക, പെന്ഷന് 5000 രൂപയായി
വര്‍ധിപ്പിക്കുക, ചികിത്സ-വിവാഹ സഹായധന ആനുകൂല്യങ്ങള്‍ പരിഷ്കരിച്ച് കുടിശ്ശിക തീര്‍ത്ത് നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ‘ജനത കണ്‍സ്ട്രക്ഷന്‍ & ജനറല്‍ വര്‍ക്കേഴ്സ് യൂണിയന് (എച്ച്എംഎസ്) സമരത്തിന്. ഡിസംബര്‍ നാലിന് സെക്രട്ടേറ്റ് മാര്‍ച്ച് നടത്തും. ഇതിന്റെ പ്രചരണാര്‍ഥം ചോറോട് ഈസ്റ്റ് മാങ്ങോട്ട് പാറയില്‍ നടന്ന സായാഹ്ന ധര്‍ണ സംഘടിപ്പിച്ചു. എച്ച്എംഎസ് ജില്ലാ സെക്രട്ടറി കെ.കെ.കൃഷ്ണന് ഉല്‍ഘാടനം ചെയ്തു. കെ.രവീന്ദ്രന് അദ്ധ്യക്ഷനായി. മണ്ഡലം സെക്രട്ടറി ആര്.എം.ഗോപാലന്, ആര്.ജെ.ഡി. ചോറോട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.നാരായണന്, എം.കെ.രാഘവന്, വി.പി.പവിത്രന്, കെ ടി കെ ചന്ദ്രന്, ശശി ചാണമ്പ്രത്ത് എന്നിവര്‍ സംസാരിച്ചു.
