കുറ്റ്യാടി: വട്ടിപ്പലിശ (അനധികൃതമായി പണം പലിശക്ക് നല്കല്) ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ കുറ്റ്യാടി പോലീസ്
ഒരാളെ അറസ്റ്റ് ചെയ്തു. നിട്ടൂര്‍ കണ്ണംകണ്ടി സതീശനെയാണ് (63) കേരള മണി ലെന്‍ഡേഴ്സ് ആക്ട് പ്രകാരം എസ്ഐ പി.സി.ജയന് അറസ്റ്റ് ചെയ്തത്. ഇടപാടുകാരില്‍ നിന്ന് ഈടായി വാങ്ങിവെച്ച 51 ചെക്കുകള്‍, അത്രയും മുദ്രപ്പത്രങ്ങള്‍, റവന്യൂ സ്റ്റാമ്പബ് പതിച്ച പേപ്പറുകള്‍, വാഹന ആര്‍സി എന്നിവ കണ്ടെടുത്തു.
ലക്ഷം രൂപക്ക് മാസം പതിനായിരം രൂപ നിരക്കിലാണ് പലിശ ഈടാക്കിയിരുന്നത്. പലിശ മുടങ്ങിയാല്‍ ചെക്കുകള്‍ കോടതിയില്‍ ഹാജരാക്കി ഇടപാടുകാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാറുണ്ടെന്നും പോലീസ് പറഞ്ഞു. ഇയാള്‍ അറസ്റ്റിലായതോടെ ഏതാനും പേര് പരാതിയുമായി എത്തി. അവരെ കേസിലെ സാക്ഷികളാക്കിയിട്ടുണ്ട്. നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ സതീശന് ആരോഗ്യപരമായ കാരണങ്ങളാല്‍ ജാമ്യം ലഭിച്ചു. ഒരാഴ്ച മുമ്പ് ഇതേ കേസില്‍ കൈവേലി സ്വദേശി ലിനിലിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.