അഴിയൂര്‍: ചോമ്പാല്‍ കമ്പയിന് സ്പോര്‍ട്സ് ക്ലബ്ബ് കേരളോല്‍സവ മത്സരത്തിന്റെ ജേഴ്സി പുറത്തിറക്കി. ലോഞ്ചിംഗ് ഉദ്ഘാടനം അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ നിര്‍വഹിച്ചു. ലോഗോ പ്രകാശനവും നടന്നു. ക്ലബ് പ്രസിഡന്റ് പ്രദീപ് ചോമ്പാല
അധ്യഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശിധരന് തോട്ടത്തില്‍, ബി.കെ.റൂഫൈയിദ്, കെ.ജഗന് മോഹന്‍, പി.പി.ഷിഹാബുദ്ദീന്, എന്‍.കെ.ശ്രീജയന്‍, വി.സി.മഹേഷ്, എം.കെ.അസീബ്, എന്നിവര്‍ സംസാരിച്ചു.
