എടച്ചേരി: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് നടന്ന വിദ്യാരംഗം കലാസാഹിത്യവേദിയുടെ ‘സാഹിത്യ നഗരത്തിലെ സര്‍ഗോത്സവം’ പരിപാടിയില്‍ നൈനിക സുമേഷ് കാവ്യപ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ടു. എടച്ചേരി
നരിക്കുന്ന് യുപി സ്കൂളിലെ ഏഴാംതിരം വിദ്യാര്‍ഥിയാണ് ഈ സര്‍ഗപ്രതിഭ. സര്‍ഗോത്സവത്തില്‍ 68 പ്രതിഭകള്‍ മാറ്റുരച്ചു. എടച്ചേരിയിലെ സുമേഷ്-അബിഷ ദമ്പതികളുടെ മകളാണ് നൈനിക സുമേഷ്.
