വടകര: കടത്തനാട് ലിറ്ററേച്ചര്‍ ഫസ്റ്റിവെല്‍ പോലെയുള്ള സാഹിത്യോത്സവങ്ങള്‍ നാടിന്റെ സാംസ്കാരിക പൊലിമ
വിളിച്ചോതുന്നതാണെന്നും ഇത് നാടിനാകെ വെളിച്ചമാണെന്നും പ്രശസ്ത എഴുത്തുകാരന് കല്‍പ്പറ്റ നാരായണന് അഭിപ്രായപ്പെട്ടു. വടകരയില്‍ ഡിസംബര്‍ 13,14, 15 തിയ്യതികളില്‍ നടക്കുന്ന ലിറ്ററേച്ചര്‍ ഫെസ്റ്റിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ഫെസ്റ്റിവല്‍ ചെയര്മാന് ഐ. മൂസ അധ്യക്ഷത വഹിച്ചു. ലത്തീഫ് കല്ലറയില്‍, പി.കെ.ഹബീബ്, ഹരീന്ദ്രന്‍ കരിമ്പനപാലം, ഇ.കെ.ശീതള്‍ രാജ്, വി.പി.സര്‍വ്വോത്തമന്‍, പ്രതാപ് മൊണാലിസ, എ ളമ്പിലാട് നാരായണന്, ബിജുല്‍ ആയാടത്തില്‍, സജിത്ത് മാരാര്‍ എന്നിവര്‍ സംസാരിച്ചു.
