അരൂര്‍: കോട്ടയുള്ളതില്‍ ശിവ ക്ഷേത്രത്തില്‍ ഭക്തരുടെ സൗകര്യത്തിനായി ഇ-കാണിക്ക സംവിധാനം നിലവില്‍ വന്നു. എസ്ബിഐ
ചീക്കോന്ന് ശാഖാ മാനേജര്‍ ഇ.പി.സുഭാഷാണ് ഇ- കാണിക്ക ക്ഷേത്രത്തിന് സമര്‍പിച്ചത്. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കെ.രവീന്ദ്രന് രൂപശ്രീ ഏറ്റുവാങ്ങി.
വൈസ് പ്രസിഡന്റ് പി.പി.രവീന്ദ്രന്, സെക്രട്ടറി വി.കെ.സത്യന്, ഖജാന്‍ജി വി.കെ മനോജന്, കെ.വി അരവിന്ദാക്ഷന് എന്നിവര്‍ പങ്കെടുത്തു.
യുപിഐ സംവിധാനം വഴി പണം കാണിക്കയായി നല്‍കുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ക്യുആര്‍ കോഡ് സ്കാന്‍ ചെയ്ത് ആര്‍ക്കും ക്ഷേത്രത്തിലേക്ക് പണം നല്‍കാം.