വടകര: അണ്ടര്‍ 19 വനിതാ ക്രിക്കറ്റ് ത്രിരാഷ്ട്രകപ്പിനുള്ള ഇന്ത്യന്‍ എ ടീമില്‍ മലയാളിതാരം വി.ജെ.ജോഷിത ഇടംപിടിച്ചതോടെമേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂള്‍ കായിക അധ്യാപിക വടകര പഴങ്കാവ് സ്വദേശിനി ദീപ്തിക്ക് അഭിമാനിക്കാം. വയനാട് കൃഷ്ണഗിരി ക്രിക്കറ്റ് അക്കാദമിയില്‍ 2018 മുതല്‍ ദീപ്തി, ജസ്റ്റിന്‍ എന്നിവരുടെ കീഴില്‍ വി.ജെ.ജോഷിത പരിശീലനം നേടി വരികയായിരുന്നു. ഇതിനു തുടര്‍ച്ചയായാണ് ത്രിരാഷ്ട്രകപ്പിനുള്ള ഇന്ത്യന്‍ എ ടീമില്‍

ഈ താരം ഇടംപിടിച്ചത്. ഇന്ത്യ ബി, ദക്ഷിണാഫ്രിക്ക ടീമുകള്‍ ഉള്‍പ്പെട്ടതാണ് ത്രിരാഷ്ട്ര കപ്പ്. രാജ്യത്തിനു വേണ്ടി കളത്തിലിറങ്ങാന്‍ ലഭിച്ച അവസരം പരമാവധിഉപയോഗപ്പെടുത്താനുള്ള കഠിനശ്രമത്തിലാണ് ജോഷിത. ചലഞ്ചര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ സി ടീമിന്റെ ഭാഗമായിരുന്ന ജോഷിത കേരളത്തിന്റെ അണ്ടര്‍ 19 ടീം ക്യാപ്റ്റന്‍ കൂടിയാണ്.ഓള്‍റൗണ്ടറായി തിളങ്ങുന്ന ജോഷിത ബാറ്റിംഗിലും ബൗളിങ്ങിലും മികച്ച ഫോം സൂക്ഷിക്കുന്നുണ്ടെന്ന് പരിശീലക ദീപ്തി

പറയുന്നു. പുനെയില്‍ ഡിസംബര്‍ മൂന്നുമുതല്‍ 12 വരെയാണ് ത്രിരാഷ്ട്രകപ്പ് മത്സരങ്ങള്‍. പ്രഥമ അണ്ടര്‍ 19 ഏഷ്യാ കപ്പിനുള്ള ഒരുക്കമാണ് ഇന്ത്യക്ക് ഈ ടൂര്‍ണമെന്റ്.
കല്‍പ്പറ്റ മൈതാനി ഗ്രാമത്തുവയല്‍ ശ്രീജ-ജോഷി ദമ്പതികളുടെ മകളാണ് ജോഷിത.
ദേശീയ വനിതാ ക്രിക്കറ്റ് ടീം അംഗം മിന്നുമണിയുടെ പരിശീലക കൂടിയാണ് ദീപ്തി. മേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂള്‍ കായിക അധ്യാപികയായ ദീപ്തി വയനാട് കൃഷ്ണഗിരിയിലെ പ്രതിഭകള്‍ക്ക് കരുത്തും പ്രോത്സഹാനവും പകരാന്‍ ഇപ്പോഴും ശ്രദ്ധിക്കാറുണ്ട്.