വടകര: മാരക ലഹരിപദാര്‍ഥമായ എംഡിഎംഎയുമായി രണ്ടു പേര് ആയഞ്ചേരിയില്‍ പിടിയിലായി. കണ്ണൂര്‍ ജില്ലയിലെ
കൊളവല്ലൂര്‍ സ്വദേശികളായ ചെറുപറമ്പ് ഉരളിയതില് അന്‍സിബ് (22), കമ്മാലി ഹൗസില്‍ ആശിക് (22) എന്നിവരെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 4.18 ഗ്രാം എംഡിഎംഎ പിടിച്ചടുത്തു.
തീക്കുനി സ്വദേശിയാണ് ഇതിനു പിന്നിലെന്നാണ് സൂചന. നേരത്തെ പറഞ്ഞുറപ്പിച്ചതുപ്രകാരം ആയഞ്ചേരിക്കടുത്തുള്ള സ്ഥലത്ത് വെച്ച എംഡിഎംഎ എടുത്ത് മടങ്ങുമ്പോഴാണ് ഇരുവരും പിടിയിലാകുന്നത്. റൂറല്‍ എസ്പി നിധിന് രാജിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി പ്രകാശ് പടന്നയിലിന്റെ നിര്‍ദേശപ്രകാരം ഡാന്‍സാഫ് സ്ക്വാഡ് അംഗങ്ങളായ എസ്ഐ മനോജ് രാമത്, എഎസ്ഐ വി.പി.ഷാജി, സിപിഒ ഇ.കെ.അഖിലേഷ്, വടകര എസ്ഐ പവനന്, സിപിഒമാരായ ഷാജി, വിജേഷ്, ആയഞ്ചേരി എയ്ഡ് പോസ്റ്റിലെ സിവില്‍ പോലീസ് ഓഫീസര്‍ ഷിജിത് മൊകേരി എന്നിവര്‍
ചേര്‍ന്നാണ് എംഡിഎംഎ പിടികൂടിയത്.