കക്കട്ട്: പട്ടികജാതി വികസനവകുപ്പിന്റെ ദുർബല വിഭാഗം പുനരധിവാസ പദ്ധതി പ്രകാരം സ്വയം തൊഴിൽ ധനസഹായം അനുവദിച്ച് വാങ്ങിയ രണ്ട് ഓട്ടോ റിക്ഷകളുടെ താക്കോൽ ബ്ലോക്ക് പ്രസിഡന്റ് കെ.പി.ചന്ദ്രി, കെ.സി.രാജേഷ്, ഗോകുൽകൃഷ്ണ എന്നിവർക്ക് കൈമാറി.
വൈസ് . പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ അധ്യക്ഷത വഹിച്ചു. നരിപ്പറ്റ പഞ്ചായത്ത് പ്രസി.

ബാബു കാട്ടാളി , സ്റ്റാൻഡിങ്ങ് ചെയർമാൻമാരായ എം.പി. കുഞ്ഞിരാമൻ, ലീബ സുനിൽ, ലീല, മെമ്പർമാരായ കുഞ്ഞിക്കണ്ണൻ, ഗീത രാജൻ, കൈരളി ,കെ.. ഒ. ദിനേശൻ, മുജിബ് റഹ്മാൻ , പട്ടികജാതി വികസന ഓഫിസർ എസ്. സൗദ എന്നിവർ പ്രസംഗിച്ചു.