കുറ്റ്യാടി: കുറ്റ്യാടി ഗവ: താലൂക്ക് ആശുപത്രിയില്‍ പ്രസവവാര്‍ഡ് അടച്ചുപൂട്ടിയ നടപടിയിലൂടെ നേട്ടമുണ്ടാക്കുന്നത് സ്വകാര്യ
ആശുപത്രി മുതലാളിമാരാണെന്ന് മനുഷ്യാവകാശ പ്രവര്ത്തകന് ഗ്രോ വാസു ആരോപിച്ചു. സിറ്റിസണ്‍സ് ഫോറം ഫോര്‍ പീസ് & ജസ്റ്റിസ് കുറ്റ്യാടി ബസ്സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച ബഹുജന സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യവല്‍ക്കരണ നയങ്ങളാണ് ഇന്ത്യയിലൊട്ടാകെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഈ നയങ്ങളെ ചെറുത്തു തോല്പിക്കാന് ഇടത്-ജനാധിപത്യമുന്നണി സര്‍ക്കാറിന് ബാധ്യതയുണ്ട്. താലൂക്ക് ആശുപത്രി പദവിയിലേക്ക് ഉയര്‍ത്തുന്നതുവരെ പ്രസവവാര്‍ഡ് തുറന്നു പ്രവര്‍ത്തിച്ചിരുന്നു. ദൂരദേശങ്ങളില്‍ നിന്നു പോലും നൂറുകണക്കിനാളുകള്‍ ദിവസേന ചികില്‍സയ്ക്കായി എത്തുന്ന ആശുപത്രിയില്‍ മതിയായ ഡോക്ടര്‍മാരും ജീവനക്കാരും ഇല്ലാത്ത പ്രശ്നം അടിയന്തിരമായി പരിഹരിക്കണം. കക്കൂസ് മാലിന്യങ്ങള്‍ സംസ്കരിക്കാനുള്ള നടപടി പോലും ഫലപ്രദമായി സ്വീകരിക്കാന്‍ തയ്യാറാകാത്തത് ബ്ലോക്ക് പഞ്ചായത്തിന്റെ
കാര്യക്ഷമത ഇല്ലായ്മയാണ് കാണിക്കുന്നത്. ജനങ്ങള്‍ ഉണര്‍ന്നെണീറ്റാല്‍ മാത്രമേ അവര്‍ക്ക് നീതി ലഭ്യമാകുകയുള്ളൂ എന്നും ഗ്രോ വാസു പറഞ്ഞു.
സിറ്റിസണ്‍സ് ഫോറം ചെയര്മാന് മൊയ്തു കണ്ണങ്കോടന്‍ അധ്യക്ഷത വഹിച്ചു. സ്ത്രീവിമോചന പ്രവര്‍ത്തക വി.പി.സുഹറ, ആള് ഇന്ത്യാ ഫോറം ഫോര്‍ റൈറ്റ് ടു എജുക്കേഷന്‍ ജനറല്‍ സെക്രട്ടറി ഡോ.വി.പ്രസാദ് എന്നിവര്‍ സര്‍ക്കാര്‍ ആശുപത്രികള്‍ നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. സിറ്റിസണ്‍സ് ഫോറം ജനറല്‍ കണ്‍വീനര്‍ അഡ്വ. ടി. നാരായണന് വട്ടോളി, എന്‍.സി.കുമാരന്, വി.കെ.മൊയ്തു, അന്‍വര്‍ പി.വി, സി.കെ. കരുണാകരന്, ഹമീദ് കോളോവ, ടി. ഹരിദാസ്, സി. നാരായണന്, കെ. ബാബുരാജ്, കെ.കെ.ഗോവിന്ദന്‍കുട്ടി, പി.അബ്ദുള്‍ മജീദ്, ഡല്‍ഹി കേളപ്പന്, പി.സി.സുനില്‍ എന്നിവര്‍ സംസാരിച്ചു.