വടകര: എസ്ഡിപിഐ നേതൃത്വം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതില്‍ ഖേദപ്രകടനവുമായി മുസ്ലിംലീഗ് വടകര മണ്ഡലം
പ്രസിഡന്റ് എം.സി.ഇബ്രാഹിം.
വിശദീകരണം ഇങ്ങനെ:-
‘വടകരയില്‍ വഖഫ്-മദ്രസ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ വഖഫ് ഭേദഗതി ബില്ലിനെ പറ്റി ഒരു സെമിനാര്‍ സംഘടിപ്പിക്കുന്നുണ്ടെന്നും അതില്‍ മുസ്ലിം ലീഗിന്റെ നിലപാട് പറയാന്‍ നിങ്ങള്‍ വരണമെന്നുമുള്ള ഒരു ക്ഷണം എനിക്ക് ലഭിച്ചു. അതനുസരിച്ചു ഇന്നലെ (29/11/2024) ഞാന്‍ ചര്‍ച്ചക്ക് ചെന്നു. അപ്പോള്‍ വേദിയില്‍ എല്‍ഡിഎഫിന്റെ ഘടക കക്ഷിയായ
ഐഎന്‍എല്‍ -ന്റെ പ്രതിനിധി സി കെ കരീം, ജമാ അത്തെ ഇസ്ലാമി പ്രതിനിധി സഫറുള്ള മുതലായ അനേകം സംഘടനാ പ്രതിനിധികള്‍ ഉണ്ടായിരുന്നു. നിര്‍ദ്ദിഷ്ട വഖഫ് ഭേദഗതി ബില്ലിലെ ഏതാനും ഗുരുതരമായ ക്രമക്കേടുകള്‍ ഞാനവിടെ ചൂണ്ടിക്കാണിക്കുകയും ജോയിന്റ് പാര്‍ലമെന്ററി കമ്മറ്റി മുമ്പാകെ മുസ്ലിം ലീഗ് സ്വീകരിച്ച നിലപാട് വിശദീകരിക്കുകയും ചെയ്തു.
വഖഫ് സംരക്ഷണ സമിതി ഒരു എസ്ഡിപിഐ സൃഷ്ടിയാണെന്നും ഞാന്‍ അതില്‍ പങ്കെടുത്തത് തെറ്റിപ്പോയെന്നും ചൂണ്ടിക്കാണിച്ചു കൊണ്ട് സാമൂഹ്യ മാധ്യമങ്ങളില്‍ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഈ കാര്യത്തില്‍ എനിക്ക് ജാഗ്രതക്കുറവ് പറ്റിയിട്ടുണ്ടെന്നും
സുഹൃത്തുക്കള്‍ ചൂണ്ടിക്കാണിച്ചു തന്നു.
നിര്‍ഭാഗ്യവശാല്‍ ഇങ്ങനെയൊരു ആശയക്കുഴപ്പം സംഭവിക്കുകയും വിവാദ സാഹചര്യം സൃഷ്ടിക്കപ്പെടുകയും ചെയ്യാന്‍ ഇടവന്നതില്‍ ഞാന്‍ നിര്‍വ്യാജം ഖേദിക്കുന്നു’. എം.സി.ഇബ്രാഹിം വ്യക്തമാക്കുന്നു.