തൂണേരി: ക്ഷേമനിധി തകര്‍ക്കരുത്, നിര്‍മാണ തൊഴിലാളി പെന്ഷന് 14 മാസത്തെ കുടിശ്ശിക ഉടനെ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡിസംബര്‍ നാലിന് നടക്കുന്ന സെക്രട്ടറിയറ്റ് മാര്‍ച്ചിന്റെ പ്രചരണാര്‍ഥം എച്ച്എംഎസ് നാദാപുരം
മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സായാഹ്ന ധര്‍ണ നടത്തി.
പി.എം.നാണുവിന്റെ അധ്യക്ഷതയില്‍ എച്ച്എംഎസ് ജില്ലാ സെക്രട്ടറി കെ.കെ.കൃഷ്ണന് ഉദ്ഘാടനം ചെയ്തു. ആര്.എം.ഗോപാലന്, വത്സരാജ് മണലാട്ട്, കെ.നാരായണന്, ഗംഗാധരന് പാച്ചാക്കര, കെ.സി.വിനയകുമാര്‍, കെ.ഭാസ്കരന്, ടി. രാമകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.