മാഹി: ജോലി ആവശ്യാര്‍ഥം വിദേശത്തേക്ക് പോകുന്ന ഗ്രീന്‍ കള്‍ച്ചറല്‍ സെന്ററിന്റെ സജീവ പ്രവര്ത്തകന് ഇര്ഫാന് മുഹമ്മദിന് യാത്രയയപ്പ് നല്കി. സി എ അബൂബക്കര്‍ യോഗം ഉത്ഘാടനം ചെയ്ത് സംസാരിച്ചു. പുതുതലമുറ സാമൂഹ്യ രംഗത്ത് കടന്ന് വരേണ്ട ആവശ്യം അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രസിഡന്റ് ഖാലിദ് കണ്ടോത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്സൈറാ

ബാനു, റഫീഖ് തയ്യുള്ളതില്‍, സിദ്ദിഖ് ഈസ്റ്റ് പള്ളൂര്‍, എ വി അന്‍സാര്‍, അബ്ദുള്ള തിരിക്കോട്ട് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ഇഫ്തിയാസ് സ്വാഗതം പറഞ്ഞു.