കുന്നുമ്മൽ: ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസംബർ 3 ന് നടക്കുന്നകോഴിക്കോട് പോലീസ് കമ്മീഷണർ
ഓഫീസ് മാർച്ച് വിജയിപ്പിക്കാൻ കുന്നുമ്മൽ മണ്ഡലം കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ തിരുമാനിച്ചു. ജില്ലാ സെക്രട്ടറി ഇ.വി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ട്രഷറർ എലിയാറ ആനന്ദൻ അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി പ്രമോദ് കക്കട്ടിൽ, ബ്ലോക്ക്, മണ്ഡലം, ബൂത്ത് ഭാരവാഹികളായ വി.പി. മൂസ, കെ.കെ.രാജൻ, പി.പി. അശോകൻ , ഒ.വനജ, എ. ഗോപി ദാസ് ,വി.വി. വിനോദൻ ,കെ.പി.ബാബു, ടി.വി.രാഹുൽ, ബീനകുളങ്ങരത്ത്, വി.കെ മമ്മു, പി.കെ. ലിഗേഷ്, അനവർ സാദത്ത്, ടി. അബ്ദുൾ മജീദ്, വി.പി.കെ.അബ്ദുള്ള, നസീർ.എൻ.കെ. ഒ.പി.അഷറഫ്, പി.പി.മോഹനൻ , കെ.പി. അമ്മത്,
സി.കെ.കുഞ്ഞബ്ദുള്ള എന്നിവർ പ്രസംഗിച്ചു.
