അഴിയൂര്‍: അഴിയൂര്‍ ഗ്രാമപഞ്ചായത്തിന്റെ പൊതു സ്ഥലങ്ങളിലെ പാതയോരങ്ങളില്‍ ഉള്ള പരസ്യ ബോര്‍ഡുകള്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ ബോര്‍ഡുകള്‍ കൊടികള്‍, ബാനറുകള്‍, വാഹന സഞ്ചാരത്തിന് കാഴ്ച മറക്കുന്ന വസ്തുക്കള്‍ എന്നിവ ബന്ധപ്പെട്ടവര്‍ ഉടന്‍ തന്നെ നീക്കം ചെയ്യേണ്ടതാണെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. അല്ലാത്തപക്ഷം ആയത്

ഗ്രാമപഞ്ചായത്ത് കണ്ടു കെട്ടുന്നതും നിയമാനുസൃതമായ പിഴ ചുമത്തുന്നതും ആവശ്യമാകുന്ന ഘട്ടങ്ങളില്‍ പ്രോസിക്യൂഷന് നടപടി സ്വീകരിക്കുന്നതാണെന്നും അറിയിച്ചു