തിരുവനന്തപുരം: ആലപ്പുഴയിലെ സിപിഎം നേതാവും ജില്ലാ പഞ്ചായത്തംഗവുമായ ബിപിന്‍ സി.ബാബു ബിജെപിയില്‍ ചേര്‍ന്നു.
ആലപ്പുഴയിലെ പ്രമുഖ നേതാക്കളിലൊരാളാണ് ബിപിന്‍. ബിജെപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തരുണ്‍ ചൂഗ് ആണ് ബിബിന്‍ അംഗ്വതം നല്‍കിയത്.
സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ നേതൃത്വത്തിലാണ് ബിപിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. പി.കെ.കൃഷ്ണദാസ്, എം.ടി.രമേശ്, ശോഭ സുരന്ദ്രന് അടക്കമുള്ള മുതിര്‍ന്ന നേതാക്കളും സ്വീകരണത്തിനെത്തി. ചില മാലിന്യങ്ങള്‍ പോകുമ്പോള്‍ ശുദ്ധ ജലം ബിജെപിയിലേക്ക് വരുന്നു എന്നായിരുന്നു ബിപിന്റെ ബിജെപി പ്രവേശനത്തെക്കുറിച്ച് കെ.സുരേന്ദ്രന്റെ പ്രതികരണം. ആലപ്പുഴയില്‍ കൂടുതല്‍ സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്നും സുരേന്ദ്രന് പറഞ്ഞു.
പദവി നോക്കിയല്ല താന്‍ ബിജെപിയിലേക്ക് പോകുന്നതെന്ന് ബിപിന്‍ പറഞ്ഞു. നരേന്ദ്രമോദി രാജ്യത്ത് നടത്തിയ നല്ല കാര്യങ്ങള്‍
കണ്ടാണ് താന്‍ ബിജെപിയിലേക്ക് ആകൃഷ്ടനായതെന്ന് അദ്ദേഹം വ്യക്തമാക്കി
അതേസമയം; നേരത്തെ പാര്‍ട്ടിയില്‍ അച്ചടക്ക നടപടി നേരിട്ടയാളാണ് ബിപിന്‍ സി ബാബു. 2023ല്‍ അവിഹിതബന്ധം ചോദ്യം ചെയ്തതിന് ഭാര്യയെ തല്ലിയെന്ന പരാതിയെ തുടര്‍ന്ന് ആറ് മാസത്തേക്കു സസ്പെന്‍ഷനിലായ ബിപിനെ പിന്നീട് പാര്‍ട്ടി ബ്രാഞ്ചിലേക്ക് തിരിച്ചെടുത്തിരുന്നു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് കൃഷ്ണപുരം ഡിവിഷന് അംഗം, 2021- 23 ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, മുതുകുളം ബ്ലോക്ക് പഞ്ചായത്തിന്റ മുന്‍ പ്രസിഡന്റ്, എസ്എഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, സ്റ്റേറ്റ് കമ്മിറ്റി മെമ്പര്‍, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം, കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗം എന്നീ പദവികള്‍ ബിപിന്‍ വഹിച്ചിട്ടുണ്ട്. പാര്‍ട്ടി കുടുംബത്തിലെ അംഗം കൂടിയാണ് ബിപിന്‍. ഇദ്ദേഹത്തിന്റെ മാതാവ് സിപിഎം ഏരിയ കമ്മിറ്റി അംഗമാണ്.