വില്യാപ്പള്ളി: കെഎസ്എഫ്ഇയുടെ 55-ാം വാര്‍ഷികത്തിന്റെ ഭാഗമായി വില്യാപ്പള്ളി ബ്രാഞ്ച് കസ്റ്റമര്‍ മീറ്റ് നടത്തി. ജാനുതമാശയിലൂടെ പ്രശസ്തനായ ലിധിലാല്‍ ഉദ്ഘാടനം ചെയ്തു. കെഎസ്എഫ്ഇ കോഴിക്കോട് റൂറല്‍ റീജനല്‍ സീനിയര്‍ മാനേജര്‍
പ്രഭാകരന് പി.കെ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ മുരളി, കെ.എം.ഭാസ്ക്കരന്‍, അബ്ദുള്‍ മജീദ്, സിന്ധു (കെഎസ്എഫ്ഇ ഏജന്റ്), ബാലകൃഷ്ണന്, പ്രകാശ് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ബ്രാഞ്ച് മാനേജര്‍ പ്രമോദന്‍ പി സ്വാഗതവും അസിസ്റ്റന്റ് മാനേജര്‍ സജിത്ത് ജെ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ലിധിലാല്‍ ജാനു തമാശ, നാടന്‍പാട്ട് എന്നിവ അവതരിപ്പിച്ചു.
