നാദാപുരം: വളയം മുതുകുറ്റിയില്‍ ബൈക്ക് തടഞ്ഞ് ഇരുമ്പ് വടി കൊണ്ട് യാത്രക്കാരെ അടിച്ച് വീഴ്ത്തിയ സംഭവത്തില്‍ യുവാവ്
പിടിയില്‍.
കൊല്ലം സ്വദേശികളായ പുതിയ കാലായി സന്തോഷ് കുമാര്‍ (52), അഞ്ചല്‍ ശ്രീസദനത്തില്‍ കൊച്ചുമോന് (40) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. അക്രമത്തില്‍ തലക്ക് പരിക്കേറ്റ് റോഡില്‍ വീണ ഇരുവരെയും നാട്ടുകാരാണ് വളയം ഗവണ്മെന്റ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ മലപ്പുറം നിലമ്പൂര്‍ സ്വദേശി കിരണിനെ (35) വളയം പോലീസ് അറസ്റ്റ് ചെയ്തു. വധ ശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍
ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കൊല്ലത്ത് നിന്ന് വളയത്ത് റബ്ബര്‍ വെട്ട് ജോലിക്കെത്തിയവരാണ് ആക്രമിക്കപ്പെട്ടത്. മൂന്ന് മാസം മുമ്പ് മുതുകുറ്റിയില്‍ നിന്ന് ഒട്ടുപാലും 78 റബ്ബര്‍ ഷീറ്റുകളും മോഷണം പോയിരുന്നു. ഇവ മോഷ്ടിച്ചത് കിരണ്‍ ആണെന്ന് സന്തോഷ് നാട്ടുകാരോട് പറഞ്ഞെന്ന് ആരോപിച്ച് ഇത് സംബന്ധിച്ച് തര്‍ക്കം നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് ആക്രമത്തിന് പിന്നിലെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു.