ഓര്‍ക്കാട്ടേരി: കുറഞ്ഞാലിയോട് പ്രദേശത്തെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ധീരനായ പ്രവര്‍ത്തകനായിരുന്ന വേങ്ങോളി രാജനെ സോഷ്യലിസ്റ്റ് സൗഹൃദ കൂട്ടായ്മ അനുസ്മരിച്ചു. കലാകാരനും പൊതുപ്രവര്‍ത്തന രംഗത്ത് നിറസാന്നിധ്യവും ആയിരുന്ന അദ്ദേഹത്തിന്റെ വിയോഗം കുറിഞ്ഞാലിയോട് പ്രദേശത്തെ സോഷ്യലിസ്റ്റുകള്‍ക്ക് തീരാനഷ്ടമാണെന്ന്

ആര്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി മനയത്തു ചന്ദ്രന് അനുസ്മരിച്ചു. പി ടി കെ സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. എം കെ കുഞ്ഞിക്കണ്ണന്, വിമല കളത്തില്‍, കണ്ണിപ്പൊയില്‍ മനോജന്, ചന്ദ്രങ്ങയില് രാജന്, നിഷാ രാമത്തുകുനി, ഒ. കരീം, എം.എം.ബിജു എന്നിവര്‍ സംസാരിച്ചു