വടകര: വഖഫ്ബോര്‍ഡ്-മദ്രസ വിഷയത്തില്‍ എസ്ഡിപിഐ സംഘടിപ്പിച്ച സെമിനാറില്‍ മുസ്ലിംലീഗ് വടകര മണ്ഡലം പ്രസിഡന്റ്
എം.സി.ഇബ്രാഹിം പങ്കെടുത്തത് ലീഗ് അണികളില്‍ അമര്‍ഷത്തിന് തിരികൊളുത്തി. എസ്ഡിപിഐ പോലൊരു സംഘടനയുടെ പരിപാടിയില്‍ ലീഗ് നേതാവ് പങ്കെടുത്തത് ശരിയായില്ലെന്നു പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും അഭിപ്രായപ്പെടുകയാണ്. ഇതുസംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തിനില്‍ക്കുന്ന വേളയില്‍ ഇത്തരം പ്രവര്‍ത്തനം പാര്‍ട്ടിക്ക് ക്ഷീണം ചെയ്യുമെന്നും എസ്ഡിപിഐക്കാര് ഇത് മുതലെടുക്കുമെന്നും ലീഗ് പ്രവര്‍ത്തകര്‍ പറയുന്നു.
ഒരു കാരണവശാലും എസ്ഡിപിഐയുടെ പിന്തുണ വേണ്ടെന്ന് പറയുകയാണ് ലീഗ് അണികള്‍. വേളത്തെ നസറുദ്ദീനെ അവര്‍ക്ക് തിരിച്ചുതരാന്‍ പറ്റുമോ എന്ന ചോദ്യവും ഉയരുന്നു. എസ്ഡിപിഐയുമായി എം.സി.ഇബ്രാഹിം വേദി പങ്കിട്ടത് തെറ്റെന്നാണ് മറ്റൊരു
അഭിപ്രായം. എംസി ഇബ്രാഹിം താഴെഅങ്ങാടിയില് ലീഗിനെ നശിപ്പിക്കുമെന്ന കമന്റും വന്നു.
ചെറിയ ചെറിയ വിഷയങ്ങളുടെ പേരില്‍ സമുദായം തര്‍ക്കിക്കുന്നതിനു പകരം ഒന്നിച്ച് നില്‍ക്കാനും ഒന്നിച്ചിരിക്കാനും സമയം കണ്ടെത്തണമെന്നാണ് എസ്ഡിപിഐ വടകര നിയോജക മണ്ഡലം വഖഫ്-മദ്രസ സംരക്ഷണ സമിതി ഇന്ന് സംഘടിപ്പിച്ച സെമിനാറില്‍ ലീഗ് നേതാവ് എംസി ഇബ്രാഹിം പറഞ്ഞത്. ഇത് ശരിയാണെങ്കിലും ഒരുമിച്ച് ഇരിക്കാന്‍ പറ്റുന്നവരോട് വേണം ഒരുമിച്ചിരിക്കാനെന്നാണ് ലീഗ് അണികളുടെ അഭിപ്രായം. അവര്‍ നിലപാടില്‍ മാറ്റം വരുത്തട്ടെ. അതിനു മുമ്പേ അവരുടെ വേദിയില്‍ പോയി ഒന്നിക്കണമെന്ന് പറഞ്ഞത് അംഗീകരിക്കാനാവില്ലെന്നാണ് ലീഗ് പ്രവര്‍ത്തകര്‍ എംസിയെ ഓര്‍മിപ്പിക്കുന്നത്.
എസ്ഡിപിഐക്കാരുടെ യോഗത്തില്‍ പങ്കെടുത്ത ആള്‍ക്ക് ലീഗ് മണ്ഡലം പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നാണ് അഴിയൂരിലെ ലീഗ് പ്രമുഖന് അഭിപ്രായപ്പെട്ടത്. അദ്ദേഹത്തെ രാജിവെപ്പിച്ചേ പറ്റൂ. ഏത് വമ്പനായാലും ഇത് അംഗീകരിക്കാന്‍ പറ്റില്ല. നമ്മള് രാവിലെ മുതല്‍ മോന്തിവരെ അവരുമായി അടികൂടുക. എന്നിട്ട് നേതാവ് തന്നെ അവരുടെ യോഗത്തില്‍ പോയി പ്രസംഗിക്കുക. ഇത് ശരിയല്ല.
എസ്ഡിപിഐ-മുസ്ലിംലീഗ് അന്തര്‍ധാര സജീവമാണെന്ന് മാര്‍ക്സിസ്റ്റ് നേതാക്കള്‍ പറഞ്ഞുനടക്കുമ്പോള്‍ ഇത്തരമൊരു പരിപാടിയില്‍ ലീഗ് നേതാവ് പങ്കെടുക്കും മുമ്പ് നൂറുവട്ടം ആലോചിക്കണം-മറ്റൊരു പ്രാദേശിക ലീഗ് നേതാവിന്റെ പ്രതികരണം ഇങ്ങനെ.
പഴയ ചരിത്രം എഴുതാന്‍ അല്ലാതെ പുതിയകാലത്തെ രാഷ്ട്രീയത്തിന്റെ ബാലപാഠം പോലും എംസിക്ക് അറിയില്ല.
എന്തുകൊണ്ടാണ് ലീഗ് എസ്ഡിപിഐയെ മാറ്റി നിര്‍ത്തുന്നത്. എന്തിനാണ് മാറ്റി നിര്‍ത്തേണ്ടത് ഇതൊന്നും എംസി മനസിലാക്കുന്നില്ല.
അഴിയൂരിലും ഏറാമലയിലും എത്ര ലീഗ് നേതാക്കളെയാണ് എസ്ഡിപിഐ ആക്രമിച്ചത്. ഇതൊന്നും എംസിക്ക് അറിയില്ല.
എംസി വടകരയെ പോലൊരു പ്രതിഭ ഒരിക്കലും ഇത്തരം പരിപാടിയില്‍ പങ്കെടുക്കാന്‍ പാടില്ലായിരുന്നു. മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ പോലും എസ്ഡിപിഐയെ ഉള്‍പെടുത്തിയിട്ടില്ല. അവരില്‍ നിന്ന് ക്രൂരമായ പീഡനം ലീഗിനും യൂത്ത് ലീഗിനും ഏറ്റിട്ടുണ്ട്. അവരുമായുള്ള ബാന്ധവം ഒഴിവാക്കുന്നതിനു പകരം അവരുടെ വേദിയില്‍ പോയി സമന്വയത്തിന്റെ പാത സ്വീകരിക്കണം എന്നൊക്കെ പറയുന്നത് വളരെ മോശമായിപ്പോയി-ഇതാണ് മറ്റൊരു കമന്റ്.