നാദാപുരം: കല്ലാച്ചി ഗവ. യുപി സ്കൂള്‍ നൂറാം വാര്‍ഷികം ആഘോഷിക്കുന്നു. ഇതിന്റെ ഭാഗമായി ലോഗോ പ്രകാശനം ചെയ്തു.
സ്വാഗത സംഘം വൈസ് ചെയര്മാന് എം.സി.സുബൈര്‍ ജനറല്‍ കണ്‍വീനര്‍ വി.പി.കുഞ്ഞികൃഷ്ണന് കൈമാറിയാണ് ലോഗോ പ്രകാശനം ചെയ്തത്. ചടങ്ങില്‍ അഡ്വ : കെ എം രഘുനാഥ് അധ്യക്ഷത വഹിച്ചു. അഡ്വ: എ സജീവന്, പി പി ബാലകൃഷ്ണന്, എ ദീലിപ് കുമാര്‍, നജ്മ ബീവി, നിഷ മനോജ്, വി വി റിനീഷ്, കെ ടി കെ ചന്ദ്രന്, സി കെ കുഞ്ഞി സൂപ്പി, കരിമ്പില്‍ വസന്ത, എ കെ പീതാംബരന്, സിടി അനൂപ് എന്നിവര്‍ പ്രസംഗിച്ചു. പ്രധാനാധ്യാപകന് രവി എം സ്വാഗതവും ശ്രുതി പി നന്ദിയും പറഞ്ഞു
