വടകര: വിഖ്യാത പോളിഷ് സംവിധായിക അഗ്നിഷ്ക്ക ഹോളണ്ടിന്റെ ഏറ്റവും പുതിയ ചിത്രം ഗ്രീന്‍ ബോര്‍ഡര്‍ വടകരയില്‍ പ്രദര്‍ശിപ്പിക്കുന്നു. സിറിയയില്‍ നടക്കുന്ന യുദ്ധത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന കുടുംബത്തിന്റെ ദുരന്തം പ്രമേയമാക്കുന്ന ഈ ചിത്രം 24

അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. മൂവിലവേഴ്സാണ് ചിത്രം വടകരയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഡിസംബര്‍ ഒന്ന് ഞായറാഴ്ച നാലു മണിക്ക് പാറേമ്മല്‍ സ്കൂളിലാണ് പ്രദര്‍ശനം. മലയാളം സബ് ടൈറ്റിലുകളോടെ സിനിമ ആസ്വദിക്കാം.