വടകര: എസ്ഡിടിയു പ്രവര്‍ത്തകനായ ഒട്ടോ ഡ്രൈവറെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ഓട്ടോ തൊഴിലാളികള്‍ നഗരത്തില്‍ പ്രകടനം നടത്തി. വടകരയില്‍ നിന്നു കാര്ത്തികപള്ളിയിലേക്ക് ഓട്ടം പോയ അമീര്‍ അബ്ബാസിനെ നേരെയാണ് അകാരണമായി ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി കാര്‍ത്തികപ്പള്ളി റോഡിലാണ് സംഭവം. പരിക്കേറ്റ അമീര്‍ അബ്ബാസ് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. അക്രമിയെ ഉടന്‍ അറസ്റ്റ്

ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് തൊഴിലാളികള്‍ വടകര ടൗണില്‍ പ്രകടനം നടത്തിയത്.
എസ്ഡിടിയു വടകര ഏരിയ പ്രസിഡന്റ് ഉനൈസ് ഒഞ്ചിയം, ഓട്ടോ യൂണിറ്റ് കണ്‍വീനര്‍ അന്‍സാര്‍ അഴിത്തല, റെഹിസ് പി.സി, സക്കീര്‍ പി.എസ്, യഹിയ മാങ്ങാട്ട് പാറ എന്നിവര്‍ നേതൃത്വം നല്കി.