വടകര: കേന്ദ്ര സര്‍ക്കാരിന്റെ വഖഫ് ഭേദഗതി ബില്‍ – മദ്രസ വിരുദ്ധനീക്കം ആശങ്കകളും പരിഹാരവും എന്ന വിഷയത്തില്‍
എസ്ഡിപിഐ വടകര നിയോജകമണ്ഡലം വഖഫ് സംരക്ഷണ സമിതി സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാര്‍ എസ്ഡിപിഐ സംസ്ഥാന ട്രഷറര്‍ എന്‍.കെ.റഷീദ് ഉമരി ഉദ്ഘാടനം നിര്‍വഹിച്ചു.
കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജ്ജു 2024 ഓഗസ്റ്റ് എട്ടിന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച കേന്ദ്ര വഖഫ് ഭേദഗതി ബില്‍ തികച്ചും ജനാധിപത്യ ന്യൂനപക്ഷ വിരുദ്ധമാണെന്നും ഇതിനെതിരെ ജനാധിപത്യ മതേതര ചേരികളില്‍ നിന്നും പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. എസ്ഡിപിഐ വഖഫ് – മദ്രസ സംരക്ഷണ സമിതി ചെയര്മാന് സി എ ഹാരിസ് അധ്യക്ഷത വഹിച്ചു. റഹൂഫ് ചോറോട് വിഷയവതരണം നടത്തി. 40 ലേറെ ഭേദഗതികളിലൂടെ കേന്ദ്ര വഖഫ് നിയമം അട്ടിമറിക്കാനാണ്
ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ചരിത്രകാരനും മുസ്ലിം ലീഗ് വടകര മണ്ഡലം പ്രസിഡന്റുമായ എം.സി.ഇബ്രാഹിം പറഞ്ഞു. സി കെ കരീം (ഐഎന്‍എല്‍) സുബൈര്‍ കൗസരി (ഖത്തീബ് അബ്രാര്‍ മസ്ജിദ്), സഫറുദ്ധീന് എം (വെല്‍ഫയര്‍ പാര്‍ട്ടി), ഷംസീര്‍ ചോമ്പാല (എസ്ഡിപിഐ), ബഷീര്‍ കെ കെ, നവാസ് വരിക്കോളി എന്നിവര്‍ സംസാരിച്ചു. സമിതി അംഗങ്ങളായ സജീര്‍ എന്‍ കെ, സമീര്‍ കുഞ്ഞിപള്ളി, ഷാജഹാന് കെ വി പി, ഫിയാസ് ടി, ജലീല്‍ ഇ കെ, സമദ് മാക്കൂല്‍, അന്‍സാര്‍ യാസിര്‍, മഷ്ഹൂദ് കെ പി, ഷാജഹാന് പി വി, സാലിം അഴിയൂര്‍ എന്നിവര്‍ സംബന്ധിച്ചു.