നാദാപുരം: മലിനജലം റോഡിലൊഴുകുന്നത് നാട്ടുകാരെ ദുരിതത്തിലാഴ്ത്തി. വിലങ്ങാട് ഉന്നതിയിലെ വീടുകളില്‍ നിന്നുള്ള
മലിന ജലമാണ് ഒഴുകി റോഡിലെത്തുന്നത്. ഈ ജലം കുടിവെള്ള സ്രോതസുകളിലേക്ക് കലരാനുള്ള സാധ്യത കൂടിയതോടെ പകര്‍ച്ച വ്യാധി ഭീഷണിയിലായി പ്രദേശം. വിലങ്ങാട് സ്കൂളുകളിലേക്കുള്ള വിദ്യാര്‍ഥികളും മറ്റ് കാല്‍നട യാത്രക്കാരും റോഡിലെ മലിനജലത്തിലൂടെയാണ് സഞ്ചരിക്കുന്നത്. വാഹനങ്ങള്‍ പോകുമ്പോള്‍ മലിനജലം ശരീരത്തില്‍ പതിക്കുന്നതും പ്രയാസമുണ്ടാക്കുന്നുണ്ട്. ഉന്നതിയില്‍ നിന്നുള്ള മലിനജലം സംഭരിക്കാനായി മണ്ണിനടിയില്‍ ടാങ്ക് സ്ഥാപിക്കണമെന്ന് നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ചെവിക്കൊള്ളുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. വാര്‍ഡ് മെമ്പര്‍, പഞ്ചായത്ത്
ആരോഗ്യ വിഭാഗം എന്നിവര്‍ക്കെല്ലാം നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. അസഹ്യമായ ദുര്‍ഗന്ധം അനുഭവപ്പെടുന്നതായും നാട്ടുകാര്‍ പറയുന്നു.
മഞ്ഞപ്പിത്തം പോലെയുള്ള ജലജന്യ രോഗങ്ങള്‍ നാട്ടില്‍ ശമനമില്ലാതെ തുടരുന്നതിനിടയിലാണ് മലിനജലം ഒഴുകിയെത്തുന്ന കാര്യത്തില്‍ അധികൃതരുടെ നിസംഗത. വാണിമേല്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്.