വടകര: ചെമ്മരത്തൂര്‍ പ്രദേശത്ത് മുള്ളന്‍പന്നിയും കാട്ടുപന്നിയും ചേര്‍ന്ന് വ്യാപകമായി കൃഷി നശിപ്പിക്കുന്നു. ഇത് കാരണം
കര്‍ഷര്‍ ബുദ്ധിമുട്ടിലായി. പല വീട്ടുകാരും കഷ്ടപ്പെട്ട് കൃഷി ചെയ്യുന്ന ചേമ്പ്, ചേന, മരച്ചീനി, വാഴ തുടങ്ങി പപ്പായ വരെ ഇവറ്റകള് നശിപ്പിക്കുകയാണ്.
വലിയ തോതില്‍ പണം മുടക്കി കൃഷി ചെയ്യുന്നവര്‍ പകച്ച് നില്‍ക്കുകയാണ്. പലരും കണ്ണീര് കുടിക്കേണ്ട സ്ഥിതി. ആയിരം കൊമ്പത്ത് ഗോപാലന്,
ജയന് രാമപുരം, രഘുനാഥ് വെള്ളാച്ചേരി, വെള്ളാച്ചേരി കുഞ്ഞിരാമന് എന്നിവരുടെ വീട്ടുപറമ്പിലെ കൃഷിയാണ് നശിപ്പിച്ചത്.
സര്‍വതും നശിപ്പിക്കുന്ന ഈ ക്ഷുദ്ര ജീവികളുടെ സൈ്വര വിഹാരത്തിനു മുന്നില്‍ കര്‍ഷകര്‍ നിസ്സഹായരാവുന്നു. തടയാന്‍
യാതൊരു പോംവഴിയും കര്‍ഷകര്‍ക്കില്ല. ചെറു കുടുംബങ്ങളുടെ ആശ്രയമായ അടുക്കളത്തോട്ടവും വീട്ടുമുറ്റ കൃഷിയും മുള്ളന്‍പന്നിയും കാട്ടുപന്നിയും ഉഴുതുമറിച്ച് നശിപ്പിക്കുന്നു.
ഇതിന് അടിയന്തിര പരിഹാരം കാണാന്‍ പഞ്ചായത്ത് ഉള്‍പ്പെടെയുള്ള ഭരണ സംവിധാങ്ങള്‍ ഇടപെടണമെന്നു ചെമ്മരത്തൂര്‍ വാട്സപ്പ് കൂട്ടായ്മ ആവശ്യപ്പെട്ടു. ഗിരീഷ് ചാപ്പൊയിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സജിത്ത് ആയിരം കൊമ്പത്ത്, സുമേഷ് സി.എം, ശ്രീജിത്ത് എ.പി, ജയന് ആര് പി, കൃഷ്ണകുമാര്‍ സി, വിനീത് ബി, സത്യന് മലയില്‍, സത്യനാരായണന് തുടങ്ങിയവര്‍ പങ്കെടുത്തു.