ന്യൂഡല്‍ഹി: വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ഭരണഘടന
കൈയിലേന്തിയാണ് സത്യവാചകം ചൊല്ലിയത്.
സോണിയ ഗാന്ധിക്കും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കുമൊപ്പം കേരളീയ സാരിയിലാണ് പ്രിയങ്ക എത്തിയത്. ഭര്‍ത്താവ് റോബര്‍ട്ട് വദ്രയും മക്കളും സുഹൃത്തുക്കുളും സത്യപ്രതിജ്ഞ കാണാന്‍ പാര്‍ലമെന്റിലെത്തിയിരുന്നു. കേരളത്തില്‍നിന്നുള്ള ഏക വനിത ലോക്സഭാ അംഗമാണ് പ്രിയങ്ക ഗാന്ധി.
വയനാടിന്റെ പുനരധിവാസമാണ് തന്റെ പ്രധാന അജണ്ടയെന്നും അതിനായി മുന്നോട്ട് പോകുമെന്നും പ്രിയങ്ക നേരത്തേ പറഞ്ഞിരുന്നു. തന്നെ നെഞ്ചോട് ചേര്‍ത്ത വയനാടിന് അവര്‍ സത്യപ്രതിജ്ഞയ്ക്ക് ശേഷം നന്ദി പറഞ്ഞു. വയനാട്ടില്‍ ഒരു മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാക്കും. അവിടുത്തെ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും പ്രിയങ്ക പറഞ്ഞിരുന്നു.
അതേസമയം, പ്രതിപക്ഷ പ്രതിഷേധത്തിന് പിന്നാലെ സഭ 12 മണിവരെ നിര്‍ത്തിവച്ചു. പ്രതിഷേധത്തില്‍ പ്രിയങ്ക ഗാന്ധിയും പങ്കെടുത്തു.