ആയഞ്ചേരി: മെയിന്‍ റോഡരികിലെ നടപ്പാതയിലേക്ക് തള്ളി നില്ക്കുന്ന ഇരുമ്പ് ഷീറ്റുകള്‍ കാല്‍നടയാത്രക്ക്
ഭീഷണിയാവുന്നതായി പരാതി. കെട്ടിട നിര്‍മാണത്തിനായി സ്ഥാപിച്ച ഇരുമ്പ് ഷീറ്റുകള്‍ നടത്തം ദുഷ്കരമാക്കുകയാണ്.
കഴിഞ്ഞദിവസം ആയഞ്ചേരിയില്‍ ട്രാഫിക് പരിഷ്കാരം നിലവില്‍ വന്നതോടെ വടകര ഭാഗത്തുനിന്ന് വരുന്ന ബസുകള്‍ക്ക് വില്ലേജ് ഓഫീസിന് സമീപമാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. അവിടെ നിന്നു ടൗണിലേക്ക് നടന്നുപോകേണ്ടവര്‍ ഈ പാതയാണ് ആശ്രയിക്കുന്നത്.
തൊട്ടടുത്ത് തന്നെയാണ് ഇരുമ്പ് ഷീറ്റും അതുറപ്പിച്ച ഇരുമ്പ് പൈപ്പുകളുമുള്ളത്. ഇവ നടപ്പാതയിലേക്ക് തള്ളി നില്‍ക്കുന്നത് കാരണം കാല്‍നടയാത്ര ദുഷ്കരമാവുകയാണ്. ഇതിലൂടെയുള്ള നടത്തം അപകടം വരുത്തി വെക്കുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍. ക്ഷുദ്രജീവികള്‍ താവളമാക്കുന്ന ഇലപ്പടര്പുകളും മറ്റും വേറേയും. ഇവക്കിടയിലൂടെ വേണം പോകാന്‍. തടസം കൂടാതെ
നടന്നുപോകാനുള്ള നടപടി അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്ന ആവശ്യം ഉയരുകയാണ്.