നാദാപുരം: പുറമേരി ശ്രീപാദത്തില്‍ എരഞ്ഞോളി വിജയന് (84) അന്തരിച്ചു. ഭാരതീയ ജനസംഘം, ബിജെപി എന്നീ സംഘടനകളില്‍
സജീവ സാന്നിധ്യമായിരുന്നു. ബിജെപി മേപ്പയൂര്‍ മണ്ഡലം ഉപാധ്യക്ഷനായിരുന്നു. പരേതനായ കൂരാരത്ത് കണാരന്റെയും മാതുവിന്റെയും മകനാണ്. ഭാര്യ: ചന്ദ്രി തൊട്ടില്‍പാലം. മക്കള്‍: സുമ കണ്ണൂര്‍, റീത്ത, പരേതനായ നരേന്ദ്രന്. മരുമക്കള്‍: അഡ്വ. രത്നാകരന് (നോട്ടറി പബ്ലിക് കണ്ണൂര്‍), മനമോഹന് (മല്ലിശ്ശേരി കോയമ്പത്തൂര്‍). സഹോദരങ്ങള്‍: കമല വടകര, ലീല തിക്കോടി, പരേതയായ ലക്ഷ്മി. സംസ്കാരം നാളെ (വെള്ളി) രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.
