മാഹി: ഒമാനിലെ വടകരക്കാരുടെ കൂട്ടായ്മയായ സഹൃദയ വേദി സമാഹരിച്ച വയനാട് ദുരിതാശ്വാസ നിധിയിലേക്കുള്ള
സംഭാവന മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. എം.മുകുന്ദന്‍ രചിച്ച മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എന്ന നോവലിന്റെ അമ്പതാം വാര്‍ഷികത്തോടാനുബന്ധിച്ച് മാഹി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങിലാണ് സംഭാവന കൈമാറിയത്. സഹൃദയവേദി സെക്രട്ടറി സുധീര്‍ ചന്ദ്രോത്ത്, എക്‌സിക്യൂട്ടീവ് അംഗം കെ. വി. ചന്ദ്രന്‍ എന്നിവര്‍ മൂന്ന് ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറി.
