കുറ്റ്യാടി: ചേവായൂര്‍ ബാങ്ക് തെരത്തെടുപ്പിലെ ജനാധിപത്യ ധ്വംസനത്തിനും പോലീസ്-സിപിഎം ഗുണ്ടാവിളയാട്ടത്തിനുമെതിരെ ഡിസിസിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ മൂന്നിന് കോഴിക്കോട് പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടക്കും. മാര്‍ച്ച് വിജയിപ്പിക്കാന്‍
കുറ്റ്യാടി ബ്ലോക്ക് കോണ്‍ഗ്രസ് യോഗം തിരുമാനിച്ചു. ബ്ലോക്ക് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം
കെ.ടി.ജയിംസ്, ഡിസിസി സെകട്ടറി ഇ.വി.രാമചന്ദ്രന്, മുന്‍ ബ്ലോക്ക് പ്രസിഡന്റ് എം.കെ. ഭാസ്കരന്, ബ്ലോക്ക് ട്രഷറര്‍ എലിയാറ ആനന്ദന്, മണ്ഡലം പ്രസിഡന്റുമാരായ മഠത്തില്‍ ശ്രീധരന്, കണ്ണോത്ത് ദാമോദരന്‍, പി.അജിത്ത്, ബ്ലോക്ക് ഭാരവാഹികളായ പി.പി.ദിനേശന്, പി.പി. ആലിക്കുട്ടി, ടി.കെ. അശോകന്, ടി.അശോകന്, സി.കെ.രാമചന്ദ്രന്, വി.പി.മൂസ, ഇ.എം.അസ്ഹര്‍, എസ്.ജെ.സജീവ് കുമാര്‍, എന്‍.സി.കുമാരന്, കെ.കെ.രാജന്, ശ്രീലത അരൂര്‍, പി.പി.അശോകന് എന്നിവര്‍ പ്രസംഗിച്ചു.