പേരാമ്പ്ര: എരവട്ടൂര്‍ ചേനായി റോഡിലെ ആയടക്കണ്ടി കുട്ടിച്ചാത്തന് ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍. തിരുവള്ളൂര്‍ വെള്ളൂക്കര റോഡിലെ മേലാംകണ്ടി മീത്തല്‍ ‘നൈറ്റി’ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന അബ്ദുള്ളയാണ് (29) പിടിയിലായത്.
നവംബര്‍ 19നാണ് എരവട്ടൂരിലെ ക്ഷേത്രത്തില്‍ കവര്‍ച്ച നടന്നത്. സിസിടിവി ദൃശ്യങ്ങളില്‍ പ്രതി നൈറ്റി ധരിച്ച് മുഖം പ്ലാസ്റ്റിക് കവര്‍ കൊണ്ട് മൂടിയ നിലയിലായിരുന്നു. പേരാമ്പ്ര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് എസ്ഐ ഷമീറിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് പ്രതി അബ്ദുള്ളയാണെന്ന് തിരിച്ചറിഞ്ഞത്.
ഇയാളെ കോഴിക്കോട് റൂറല്‍ എസ്പി നിധിന് രാജിന്റെ കീഴിലുള്ള സ്ക്വാഡ് പിടികൂടുകയായിരുന്നു. ഇയാളുടെ പേരില്‍ നിരവധി കളവു കേസുകള്‍ ഉള്ളതായി പോലീസ് വെളിപ്പെടുത്തി. എസ്ഐമാരായ ഷമീര്‍, മനോജ് രാമത്ത്, എഎസ്ഐമാരായ
വി.സി. ബിനീഷ്, വി.വി.ഷാജി, സിപിഒ. അഖിലേഷ് തുടങ്ങിയവരാണ് എസ്പിയുടെ സ്ക്വാഡിലുണ്ടായിരുന്നത്. പ്രതിയെ വൈദ്യപരിശോധനയ്ക്കും തെളിവെടുപ്പിനും ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പേരാമ്പ്ര പോലീസ് അറിയിച്ചു.