മണിയൂര്‍: ജനത ലൈബ്രറിയില്‍ ഭരണഘടന ദിനാചരണം സംഘടിപ്പിച്ചു. ഭരണഘടന നിര്‍മാണ സഭയില്‍ അംഗങ്ങളായിരുന്ന 11 വനിതകള്‍ ഭരണഘടന രൂപപ്പെടുത്തുന്നതില്‍ നല്കിയ സംഭാവനകളെ അനുസ്മരിച്ച് ‘ഭരണഘടനയുടെ അമ്മമാര്‍ ‘ എന്ന വിഷയമവതരിപ്പിച്ച് കൊണ്ട് ബി. സുരേഷ് ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. ടി.വി.രാജന്

അധ്യക്ഷത വഹിച്ചു. രാരിഷ, ടി.കെ.ഗോപാലന്, ദിലിത്ത് എന്‍.എം, കെ.സി.ശിവദാസന്‍ എന്നിവര്‍ പ്രസംഗിച്ചു. വി. ബാലകൃഷ്ണന് സ്വാഗതവും, പി.കെ.ശ്രീധരന് നന്ദിയും പറഞ്ഞു.