വടകര: തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്രസർക്കാർ നിലപാട് തിരുത്തുക, തൊഴിൽ ദിനങ്ങൾ 200 ആയി വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻആർഇജി വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിൽ പഞ്ചായത്ത് മുനിസിപ്പൽ കേന്ദ്രങ്ങളിൽ മാർച്ചും ധർണയും നടത്തി. മണിയൂർ പഞ്ചായത്തിൽ യൂനിയൻ ജില്ലാ കമ്മിറ്റി അംഗം എം

എം സജിന ഉദ്ഘാടനം ചെയ്തു. എൻ കെ ദീപ അധ്യക്ഷയായി. പി കെ ദിവാകരൻ, പി പി ബാലൻ, പി സുരേഷ് എന്നിവർ സംസാരിച്ചു. തിരുവള്ളൂർ പോസ്റ്റ് ഓഫീസ് പരിസരത്ത് യൂണിയൻ ഏരിയാ സെക്രട്ടറി സഖാവ് പിഎം ബാലൻ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് വി കെ ജീന അധ്യക്ഷത വഹിച്ചു. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലീന പി എം , ഗോപിനാരയണൻ, യൂണിയൻഏരിയാ കമ്മിറ്റി അംഗം കെ പി ബാബു എന്നിവർ സംസാരിച്ചു. പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി സി സി രതീഷ് സ്വാഗതവും ഷർമ്മിള വികെ നന്ദിയും പറഞ്ഞു. വില്യാപ്പള്ളി പോസ്റ്റ് ഓഫീസ് ധർണ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം പി സി സുരേഷ് ഉദ്ഘാടനം ചെയ്തു. ഒ പി ബാബു അധ്യക്ഷനായി. യൂനിയൻ ജില്ലാ വൈസ് പ്രസിഡന്റ് വി പി സുജ, പി കെ

കൃഷ്ണദാസ്, എം പി സുലോചന തുടങ്ങിയവർ സംസാരിച്ചു. ആയഞ്ചേരിയിൽ എം എം ധർമരാജൻ ഉദ്ഘാടനം ചെയ്തു. സുനിത മലയിൽ അധ്യക്ഷയായി. എം ജാനു, ടി പി ദാമോദരൻ, കെ എം കുഞ്ഞിരാമൻ തുടങ്ങിയവർ സംസാരിച്ചു.