കോഴിക്കോട്: എരഞ്ഞിപ്പാലത്ത് യുവതിയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത. കൂടെയുണ്ടായിരുന്ന
സുഹൃത്ത് തൃശൂര്‍ സ്വദേശി അബ്ദുല്‍ സനൂഫിനെ ഇതുവരെ കണ്ടെത്താനായില്ല. സനൂഫ് സഞ്ചരിച്ച കാര്‍ പാലക്കാട് ചക്കാന്തറയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഫസീലയുടെ കുടുംബം രംഗത്തെത്തി.
മലപ്പുറം വെട്ടത്തൂര്‍ പട്ടിക്കാട് സ്വദേശി ഫസീലയെ ഇന്നലെയാണ് എരഞ്ഞിപ്പാലത്തെ ഒരു ലോഡ്ജ് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഫസീലയോടൊപ്പം താമസിച്ചിരുന്ന സനൂഫിനായുള്ള തെരച്ചില്‍ പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. ജോലിക്കെന്ന് പറഞ്ഞാണ് യുവതി വീട്ടില്‍ നിന്ന് ഇറങ്ങിയതെന്നും മകളുടെ മരണത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്നും ഫസീലയുടെ പിതാവ് പറഞ്ഞു
സനൂഫിനെതിരെ ഫസീല നേരത്തെ ഒറ്റപ്പാലത്ത് പീഡനക്കേസ് നല്‍കിയിരുന്നു. അതേസമയം സനൂഫ് ലോഡ്ജില്‍ നല്കിയ
ഫോണ്‍ നമ്പറും മേല്‍വിലാസവും വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 24-ാം തിയതിയാണ് ഇരുവരും ലോഡ്ജില്‍ മുറിയെടുക്കുന്നത്. ഞായറാഴ്ച രാത്രി 10 മണിയോടെ ലോഡ്ജില്‍ നിന്നു പുറത്ത് പോയ യുവാവ് പിന്നീട് തിരിച്ചുവന്നില്ല.
സനൂഫ് ഉപേക്ഷിച്ച നിലയില്‍ പാലക്കാട് ചക്കാന്തറയില്‍ നിന്നു കണ്ടെത്തിയ കാര്‍ മറ്റൊരു വ്യക്തിയുടേതാണ്. എരഞ്ഞിപ്പാലത്തെ ലോഡ്ജ് മുറിയില്‍ നിന്ന് ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് തുടങ്ങിയ രേഖകള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. പോസ്റ്റുമാര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.