നാദാപുരം: നാദാപുരം പഞ്ചായത്ത് മുസ്ലിം ലീഗ് സ്പെഷ്യൽ കൺവെൻഷൻ ജില്ലാ ട്രഷറർ സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു.പ്രസിഡൻറ് വലിയാണ്ടി ഹമീദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എടത്തിൽ നിസാർ സ്വാഗതം പറഞ്ഞു. കേരള സ്കൂൾ വോളിബോൾ അസിസ്റ്റൻറ് കോച്ച് റഫീഖ് കെ.കക്കംവള്ളി കാലിക്കറ്റ് എഫ്സി ക്യാപ്റ്റൻ ഗനി അഹമ്മദ് നിഗം എന്നിവർക്ക് ഉപഹാരങ്ങൾ നൽകി . കാമ്പയിൻ പഞ്ചായത്ത് കോഡിനേറ്ററായി എടത്തിൽ

നിസാറിനെയും മീഡിയാ കോഡിനേറ്ററായി നംഷി മുഹമ്മദ് നാദാപുരത്തിനെയും തെരഞ്ഞെടുത്തു.ബംഗ്ലത്ത്മുഹമ്മദ്,എൻ.കെ.മൂസ, എം.പി.സൂപ്പി, എൻ. കെ.ജമാൽഹാജി, സി.കെ. നാസർ, വി. അബ്ദുൽജലീൽ, ഇ ഹാരിസ്, എം.സി.സുബൈർ,കണേക്കൽഅബ്ബാസ്, ചിറക്കൽ റഹ്മത്തുള്ള, ടി.കെ. റഫീഖ്, ഏരത്ത്അബൂബക്കർഹാജി,വലിയാണ്ടി അബ്ദുല്ല ,വി.എൻ.അബ്ദുല്ല,ജാഫർ തുണ്ടിയിൽ സംസാരിച്ചു. സെക്രട്ടറി ഇ.കുഞ്ഞാലി നന്ദി പറഞ്ഞു.