അഴിയൂര്‍: സീബ്ര ലൈനില്‍ റോഡ് മുറിച്ച് കടക്കവെ അമിതവേഗതയില്‍ വന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസിടിച്ച് വിദ്യാര്‍ഥി മരണപ്പെട്ട
സംഭവത്തില്‍ പ്രതിഷേധം വ്യാപകം. ദേശീയപാതയില്‍ നാട്ടുകാര്‍ ബസുകള്‍ തടഞ്ഞിട്ടു.
അഴിയൂര്‍ ഹയര്‍ സെക്കന്ററി സ്കൂളിനു മുന്നില്‍ സീബ്രാലൈന്‍ മുറിച്ചു കടക്കവെയാണ് അമിത വേഗതയില്‍ എത്തിയ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിടിച്ച് ഗുരുതര പരിക്കേറ്റ വിദ്യാര്‍ഥി സൈന്‍ അബ്ദുള്ള ആശുപത്രിയില്‍ മരണപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച അഴിയൂര്‍ ഹയര്‍ സെക്കന്ററി സ്കൂളിന് മുന്നില്‍ കണ്ണൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന ബില്‍സാജ് ബസാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുപോയ വിദ്യാര്‍ഥിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍
പ്രവേശിച്ചിരുന്നു. രണ്ടുദിവസത്തിനുശേഷം ഇന്നലെയാണ് സൈന്‍ അബ്ദുള്ള മരണത്തിന് കീഴടങ്ങിയത്. സ്കൂളിന് സമീപത്തെ സീബ്രലൈനില്‍ പോലും രക്ഷയില്ലാത്ത അവസ്ഥയാണ്. ഇത്തരത്തില്‍ ലിമിറ്റഡ് സ്റ്റോപ്പ് ബസുകാരുടെ അമിത ഓട്ടത്തിനെതിരെയാണ് പ്രതിഷേധം. വിദ്യാര്‍ത്ഥി ആശുപത്രിയില്‍ കിടക്കുന്ന സമയത്ത് തന്നെ അപകടത്തില്‍ പെട്ട ബസ് പോലീസ് സ്റ്റേഷനില്‍ നിന്ന് ഇറക്കാനുള്ള ശ്രമം നടന്നതായിആരോപണമുണ്ട്.
സംഭവത്തില്‍ അഴിയൂര്‍ പൗരസമിതിയുടെ നേതൃത്വത്തില്‍ ദേശീയപാതയില്‍ ദീര്‍ഘദൂര ബസുകള്‍ തടഞ്ഞിട്ട് പ്രതിഷേധിച്ചു.
ബസുകള്‍ തടഞ്ഞിടുകയും ഡ്രൈവര്‍മാരെ താക്കീത് ചെയ്തുമാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. പ്രതിഷേധ സമരം ദേശീയപാത കര്‍മസമിതി ജില്ലാ കണ്‍വീനര്‍ എ.ടി.മഹേഷ് ഉദ്ഘാടനം ചെയ്തു. അഴിയൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ സാലിം പുനത്തില്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ സീനത്ത് ബഷീര്‍, ഹുസൈന് സഖാഫി, യുസുഫ് മൗലവി, ഗഫൂര്‍ വി പി, ഫഹദ് കല്ലറോത്ത്, സാഹിര്‍ പുനത്തില്‍, ഹനീഫ എ കെ, അലി എരിക്കില്‍, നജീബ് മനയില്‍, രജീഷ് കെ സി, നൗഷര്‍ സാസ്, നൂറുദ്ധീന്‍ കെ പി, ജയശീലന്‍, നൗഷാദ് മനയില്‍, നൗഷാദ് ന്യൂ ഫാഷന്‍, നിജാസ് മനയില്‍, സക്കരിയ എന്നിവര്‍ നേതൃത്വം നല്കി.