അഴിയൂര്‍: ബസുകളുടെ മരണപ്പാച്ചില്‍ നിയന്ത്രിക്കണമെന്നും അപകടമുണ്ടാക്കിയ ഡ്രൈവര്‍ക്കെതിരെ നരഹത്യക്ക്
കേസെടുക്കണമെന്നും ആവശ്യപ്പെട്ടു മുസ്ലിം ലീഗ് പരാതി നല്കി. കഴിഞ്ഞ ദിവസം അഴിയൂരില്‍ പതിമൂന്നു വയസുകാരന് ദീര്‍ഘദൂര ബസിടിച്ച് മരിച്ച സാഹചര്യത്തിലാണ് ശക്തമായ നടപടി തേടി ലീഗ് രംഗത്തെത്തിയത്.
ബസുകളുടെ മരണപ്പാച്ചില്‍ നിയന്ത്രിക്കണമെന്നും അപകടമുണ്ടാക്കിയ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കണമെന്നും ഡ്രൈവര്‍ക്കെതിരെ മനപ്പൂര്‍വമുള്ള നരഹത്യക്ക് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് അഴിയൂരിലെ ലീഗ് നേതാക്കള്‍ ചോമ്പാല പോലീസില്‍ പരാതി നല്കി.
ഡ്രൈവറുടെ ലൈസന്‍സ് ആജീവനാന്തം കാന്‍സല്‍ ചെയ്യണമെന്നും സ്റ്റേഷന് കസ്റ്റഡിയിലുള്ള ബസ് കോടതിയെ
ഏല്പിക്കണമെന്നും ഒരു കാരണവശാലും ബസ് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടുകൊടുക്കരുതെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. പരാതിയിന്മേല് ഉചിത നടപടി കൈക്കൊള്ളുമെന്ന് എസ്എച്ച്ഒ ഉറപ്പുനല്‍കി.
ലീഗ് നേതാക്കളായ യു.എ.റഹീം, പി.പി.ഇസ്മായില്‍, യൂസഫ് കുന്നുമ്മല്‍, നവാസ് നെല്ലോളി, ഷാനിസ് മൂസ സാജിദ് നെല്ലോളി തുടങ്ങിയവരാണ് പരാതി നല്‍കിയത്.