വടകര: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച കായക്കൊടി സ്വദേശിയുടെ കുടുംബത്തിന് 55
ലക്ഷത്തിലധികം രൂപ നഷ്ടപരിഹാരം നല്കാന് വിധി. കായക്കൊടി തളിയില്‍ നൊച്ചോളി വീട്ടില്‍ മുഹമ്മദ് ഷനൂദിന്റെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്കന് വടകര എംഎസിടി ജഡ്ജിയാണ് വിധിച്ചത്. 2020 നവംബര്‍ 18നാണ് കേസിനാസ്പദ സംഭവം. കര്‍ണാടകയിലെ മാണ്ഡ്യയിലെ മഡ്ഡൂര്‍ താലൂക്കില്‍ വെച്ച് മുഹമ്മദ് ഷനൂദ് സഞ്ചരിച്ച കാര്‍ ലോറിക്ക് പിന്നിലിടിച്ച് മുഹമ്മദ് ഷനൂദിന് സാരമായി പരിക്കേല്‍ക്കുകയായിരുന്നു. പിന്നീട് ചികിത്സയിലിരിക്കെയാണ് മരണം.
55,36, 935 രൂപയും 2021 ജൂണ്‍ 24 മുതലുള്ള എട്ടു ശതമാനം പലിശയും കോടതി ചെലവും സഹിതം ന്യൂ ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനിയാണ് നഷ്ട പരിഹാരം നല്‍കേണ്ടത്. ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഡ്വ. വി.കെ.അബ്ദുള്‍ ലത്തീഫ്, അഡ്വ.പി.പി.ലിനീഷ്
എന്നിവര്‍ ഹാജരായി.