നാദാപുരം: ഭരണഘടനാ ദിനം ആചരിച്ച് സിസി യു.പി സ്കൂൾ നാദാപുരം. ഭരണഘടന സംരക്ഷണ വലയം തീർത്തും സംരക്ഷണ പ്രതിജ്ഞയും ചൊല്ലിയും സിസി യു പി സ്കൂൾ സോഷ്യൽ ക്ലബ് ഭരണഘടനാ ദിനം ആചരിച്ചു. സ്കൂൾ ലീഡർ ആഷ്മിയ ഭരണഘടനയുടെ ആമുഖം വായിച്ചു. ഭരണഘടനയുടെ പ്രസക്തിയും പ്രാധാന്യവും

പ്രധാനാധ്യാപകൻ പ്രദീപൻ വിവരിച്ചുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ശ്രീജ കെ, സന്ദീപ് ബി, സവിത കെ, നിഖിൽ കൃഷ്ണൻ,സംഗീത് കെ , നിഹാൽ അഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി.