വടകര: ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍മാരെ മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥയെന്ന് പരാതി. ശ്വാസകോശ രോഗ
വിഭാഗത്തിലെ ഡോക്ടര്‍ക്കായി ഇന്ന് കാത്തുനിന്നത് മൂന്നു മണിക്കൂറാണ്. രാവിലെ എട്ടിനാണ് ഒപി പരിശോധന ആരംഭിക്കുന്നത്. ശ്വാസകോശ രോഗ വിഭാഗത്തില്‍ ഡോക്ടര്‍ ഉണ്ടാവുമെന്ന് അറിഞ്ഞ് എട്ടു മണിക്കു മുമ്പേ രോഗികളെത്തിതുടങ്ങി. എന്നാല്‍, പത്തേ മുക്കാലായിട്ടും ഈ വിഭാഗത്തിലെ ഡോക്ടര്‍ ഹാജരായിരുന്നില്ല. ക്ഷുഭിതരായ രോഗികളില്‍ ചിലര്‍ ഒച്ചവെച്ച് പ്രതിഷേധിക്കാന്‍ തുടങ്ങി. വിവരം ജനപ്രതിനിധി ഉള്‍പെടെയുള്ളവരെ അറിയിക്കുകയും ചെയ്തു. പിന്നാലെ പതിനൊന്നു
മണിയോടെ അതാ വരുന്നു ഡോക്ടര്‍. മുന്നു മണിക്കൂറോളം നേരം അല്പം വൈകിയെന്ന മുഖവുരയോടെ എത്തിയ ഡോക്ടര്‍ പരിശോധന തുടങ്ങി.
ഇവിടത്തെ പല ഡോക്ടര്‍മാരും ഡ്യൂട്ടി സമയത്ത് പോലും സ്വകാര്യ പ്രാക്ടീസില്‍ വ്യാപൃതരാണെന്ന പരാതി ശക്തമാണ്. ഇത്തരം ഡോക്ടര്‍മാരെ തുറന്നുകാണിക്കണമെന്ന ആവശ്യം ഉയരുകയാണ്.

ഇവിടത്തെ പല ഡോക്ടര്‍മാരും ഡ്യൂട്ടി സമയത്ത് പോലും സ്വകാര്യ പ്രാക്ടീസില്‍ വ്യാപൃതരാണെന്ന പരാതി ശക്തമാണ്. ഇത്തരം ഡോക്ടര്‍മാരെ തുറന്നുകാണിക്കണമെന്ന ആവശ്യം ഉയരുകയാണ്.